ഈ തരത്തില്‍ സൈബര്‍ പോരാളികളുടെ ആക്രമണത്തിന്റെ പുതിയ ഇര യുവ കവി അജിത്ത് കുമാര്‍ ആണ്. അജിതിന്റെ പുതിയ പോസ്റ്റിന് നിരവധി പേര്‍ പിന്തുണയുമായി എത്തിയെങ്കിലും തങ്ങളുടെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതില്‍ മുന്നിലായിരുന്നു മറ്റു ചിലര്‍. ‘കടലാസ്’ എന്ന ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റ് കൂട്ട തെറിവിളികള്‍ കാരണം അഡ്മിന്‍ റിമൂവ് ചെയ്യുകയായിരുന്നു.
‘ബലിച്ചോറു മടുത്തു, ബിരിയാണിയാണേല്‍ വരാമെന്നു ബലികാക്ക’ എന്നതായിരുന്നു അജിത്തിന്റെ പോസ്റ്റ്. ത്നറെ പോസ്റ്റ് കടലാസ് എന്ന പേജിൽ നിന്നും ചിലർ തെറി വിളിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്ന് അജിത്ത് തന്നെ വെളിപ്പെടുത്തുന്നു. ‘കാക്കയെയും ചിലർ ദെത്ത് എടുത്തു എന്നാണ് തൊന്നുന്നത്. മൗലീക വാദത്തിന് ഞാൻ ഇടുന്ന ബലി ആയി കണക്കാക്കിയാൽ മതി‘ - അജിത് പറയുന്നു.