‘പിന്നോക്കകാരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ സന്തോഷം’

തിങ്കള്‍, 10 ഫെബ്രുവരി 2014 (20:16 IST)
PRO
PRO
പിന്നോക്കകാരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എടുത്ത തീരുമാനമാണ് സുധീരന് ഗുണം ചെയ്തത്.

മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സുധീരന്‍ പരാജയപ്പെട്ട കെപിസിസി അധ്യക്ഷനാണെന്ന് ജനം പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക