മെര്‍ക്കുറി ആര്‍ട്ട് ഹൗസ് എന്ന യുവ കലാകാരന്മാരുടെ കൂട്ടായ്മയാണ് ‘ചുന്ദരിപെണ്ണിനെ’ വീണ്ടും അണിയിച്ചൊരുക്കിയത്. ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്മാന് ആലപിച്ച ഗാനം ഗോകുല്‍ ഹര്‍ഷനാണ് പാടിയിരിക്കുന്നത്. ദയാന വേണു, ഗോകുല്‍ ഹര്ഷന് എന്നിവരാണ് ആല്‍ബത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അബിന്‍ കെ തോമസ്, ആന്റണി എന്നിവരാണ് കീ ബോര്‍ഡ് വായിച്ചിരിക്കുന്നത്.