‘ഗണേഷിനെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കേസ് എടുക്കണം’

തിങ്കള്‍, 11 മാര്‍ച്ച് 2013 (14:50 IST)
PRO
PRO
മന്ത്രി കെ ബി ഗണേഷ്കുമാറിനെ മര്‍ദ്ദിച്ച ആള്‍ക്കെതിരേ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊലീസില്‍ പരാതി. കേരളകോണ്‍ഗ്രസ്‌ പി സി തോമസ്‌ വിഭാഗം നേതാവ്‌ എ എച്ച്‌ ഹഫീസ്‌ പരാതി നല്‍കിയിരിക്കുന്നത്‌. സംസ്ഥാനത്തെ ഒരു മന്ത്രിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദിച്ചു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ മര്‍ദ്ദിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

മന്ത്രിയെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത തനിക്ക്‌ മനോവേദനയുണ്ടാക്കിയെന്ന്‌ പരാതിയില്‍ പറയുന്നു. വാര്‍ത്ത ശരിയല്ലെങ്കില്‍ തെറ്റായ വിവരം മാധ്യമങ്ങള്‍ക്ക്‌ നല്‍കി സംസ്ഥാന മന്ത്രിക്ക്‌ അപകീര്‍ത്തിയുണ്ടാക്കിയ ഗവണ്‍മെന്‍്‌ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

മ്യൂസിയം പൊലീസ്‌ സ്റ്റേഷനിലാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. പരാതിയുടെ പകര്‍പ്പ്‌ ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിക്കും നല്‍കിയിട്ടുണ്ട്‌. പി സി തോമസിന്റെ പാര്‍ട്ടിയുടെ കര്‍ഷകവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌ ഹഫീസ്‌.

വെബ്ദുനിയ വായിക്കുക