‘എന്റെ കണ്ണില്‍ പ്രധാനമന്ത്രിയും, യേശു ക്രിസ്തുവും മനുഷ്യരാണ്’: ഈറോം ശര്‍മ്മിള

തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (14:12 IST)
സത്യം പറയുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം നല്ലതല്ലെന്ന് ഈറോം ശര്‍മ്മിള. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഈറോം ശര്‍മ്മിളയുടെ ഈ പ്രതികരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകം വീണ്ടുവിചാരമില്ലാത്ത ഒരു പ്രവൃത്തിയാണെന്നും നമ്മുടെ വ്യവസ്ഥിതി അത്രമേല്‍ ദുര്‍ബലമായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ഈറോ ശര്‍മ്മിള പറഞ്ഞു.
 
അതേസമയം പശുവിന്റെ പേരിലുള്ള കൊലപാതകത്തെ പറ്റിയും ഈറോം ശര്‍മ്മിള പറഞ്ഞു. മൃഗങ്ങളെ കൊല്ലരുതെന്നാണ് ഇക്കൂട്ടരുടെ നിലപാടെങ്കില്‍ ആദ്യം അവര്‍ അഹിംസാബോധമുള്ളവരാകട്ടെയെന്നും ഈറോം വ്യക്തമാക്കി. കര്‍ഷകരും ദളിതരും ആത്മഹത്യചെയ്യുമ്പോള്‍ അവരെ ഭരണാധികാരികള്‍ മാനസികരോഗികളാക്കി ചിത്രീകരിക്കുന്ന നടപടിയില്‍ ദു:ഖമുണ്ടെന്നും ഈറോം പറഞ്ഞു. 
 
‘എന്റെ കണ്ണില്‍ പ്രധാനമന്ത്രിയും, യേശു ക്രിസ്തുവും മനുഷ്യരാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് സ്‌നേഹത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണെമെന്നും ഈറോം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍