‘ആന്റണിയുടെ മൌനം അപഹാസ്യം‘

ചൊവ്വ, 26 ഏപ്രില്‍ 2011 (18:00 IST)
PRO
PRO
എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച പ്രശ്നത്തില്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ മൗനം അപഹാസ്യമെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. അഞ്ച് പതിറ്റാണ്ടായി ആന്റണിക്ക് ആദരവ് നല്‍കിവന്ന കേരളത്തിലെ ജനങ്ങള്‍ ഈ സംഭവത്തോടുകൂടി അത് തിരിച്ചറിഞ്ഞതായും സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ച എന്‍ഡോസള്‍ഫാന്‍ നിരോധനശ്രമങ്ങളില്‍ നിന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മാറി നിന്നത് അപക്വമായ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ബി ജെ പി ഏപ്രില്‍ 28-ന് ജലസമാധി നടത്തുമെന്നും പാര്‍ട്ടി നേതാക്കള്‍ കാസര്‍ഗോഡ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക