‘അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല’, അമൃതാനന്ദമയിയെ പിന്തുണച്ച് മോഹന്‍ലാല്‍
തിങ്കള്‍, 10 മാര്‍ച്ച് 2014 (16:37 IST)
PRO
മാതാ അമൃതാനന്ദമയി മഠത്തെ പിന്തുണച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. തനിക്ക് നാല്‍പ്പത് വര്‍ഷങ്ങളായി അമൃതാനന്ദമയിയെ അറിയാമെന്നും ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ കൊണ്ട് അവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
അമൃതാനന്ദമയി മഠത്തിന്‍റെ പതനം ആഗ്രഹിക്കുന്നവരാണ് അമ്മയ്ക്കെതിരെയുള്ള വാര്‍ത്തകള്‍ ആഘോഷിക്കുന്നത്. എനിക്ക് വ്യക്തിപരമായും കുടുംബപരമായും അമ്മയുമായി നല്ല ബന്ധമുണ്ട്. ആര്‍ക്കും ഏറ്റവും ആശ്രയിക്കാന്‍ കഴിയുന്നയാളാണ് അമ്മ.
അമ്മ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണാതേ പോകുന്നവര്‍ ആ തെറ്റുതിരുത്തട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു.
ഇത്തരം ആരോപണങ്ങള്‍ മഹാത്മാക്കള്‍ക്കെതിരെ മുമ്പും ഉണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങള്‍ കൊണ്ട് അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല - മോഹന്‍ലാല്‍ വ്യക്തമാക്കി.
ആരോപണങ്ങള്‍ ഉന്നയിച്ച ഗെയ്‌ല്‍ ട്രെഡ്‌വെല്ലിന്‍റെ അഭിമുഖം മമ്മൂട്ടി ചെയര്‍മാനായ കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു.