ഹോം നഴ്സ് ചമഞ്ഞ് കവര്‍ച്ച നടത്തിയ യുവതി പിടിയില്‍

ശനി, 25 മെയ് 2013 (17:22 IST)
PRO
PRO
സമര്‍ഥമായി ഹോം നഴ്സ് ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം പെരുവള്ളൂര്‍ കോനാരി വീട്ടില്‍ ഷാഹിദയെയാണ് (23) പള്ളുരുത്തി എസ്ഐ: എസ് രാജേഷിന്‍െറ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

യുവതി പള്ളുരുത്തി നമ്പ്യാപുരം റോഡില്‍ ഷറഫുദ്ദീന്‍െറ വീട്ടില്‍ നിന്നാണ് ഒന്നരപവന്‍ സ്വര്‍ണവും പതിനായിരം രൂപയും മോഷ്ടിച്ചത്. കേവലം അഞ്ചു ദിവസം മുമ്പ് മാത്രമാണ്‌ എറണാകുളത്തെ ഏജന്‍സി വഴി യുവതി ഷറഫുദ്ദീന്‍െറ വീട്ടില്‍ ജോലിക്കെത്തിയത്.

കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് യുവതി എറണാകുളത്തുനിന്ന് വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങി. കവര്‍ച്ചക്ക് ശേഷം മുങ്ങിയ യുവതിയെ മലപ്പുറത്ത് വെച്ചാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

പിന്നീട് സ്വര്‍ണം എറണാകുളത്തെയും കൊച്ചിയിലെയും രണ്ട് ജ്വല്ലറികളിലായി വില്‍പ്പന നടത്തി. വില്‍പ്പന നടത്തിയ സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ തീവണ്ടിയില്‍ മോഷണം നടത്തിയ കേസില്‍ യുവതിക്കെതിരെ റെയില്‍വേ പൊലീസില്‍ കേസുണ്ട്.

വെബ്ദുനിയ വായിക്കുക