ഹാരിസന്റെ അനധികൃത ഭൂമി അടിയന്തിരമായി ഏറ്റെടുക്കണമെന്ന് വി എസ്
ശനി, 14 സെപ്‌റ്റംബര്‍ 2013 (18:07 IST)
PRO
PRO
ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ അനധികൃത ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഹാരിസന്റെ കൈവശമുള്ള 60,000 ഏക്കര്‍ അനധികൃത ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് നിയമോപദേശം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭൂമി ഏറ്റെടുക്കാന്‍ തയാറാവുകയാണ് വേണ്ടത്.
കഴിഞ്ഞദിവസമുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയാണ് ചെയ്യേണ്ടത്. സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയതിലൂടെ അന്യാധീനപ്പെട്ട ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ യാതൊരു നിയമതടസവുമില്ല.
എന്നാല്‍ മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇത് കമ്പനിയെ സഹായിക്കാനാണെന്നും വിഎസ് ആരോപിച്ചു.