ഹാന്റാ വൈറസ് കേരളത്തിലില്ലെന്ന് സ്ഥിരീകരണം

തിങ്കള്‍, 10 ഫെബ്രുവരി 2014 (19:12 IST)
PRO
PRO
ഹാന്റാ വൈറസ് ബാധ കേരളത്തിലില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. എന്നാല്‍ അതേസമയം കഴിഞ്ഞ ദിവസം ഹാന്‍റാ വൈറസ് സ്ഥിരീകരണം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രാജീവ്ഗാന്ധി സെന്‍റര്‍ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) വിശദീകരണം നല്‍കി.

രോഗസ്ഥിരീകരണം സംബന്ധിച്ച് ആര്‍ജിസിബിയും ആരോഗ്യവകുപ്പും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇത്. ജര്‍മന്‍ നിര്‍മിത എലിസ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലങ്ങളും പിന്നീട് രണ്ടുപ്രാവശ്യം പിസിആര്‍ ടെസ്റ്റ് നടത്തി വൈറസ്ബാധ സ്ഥിരീകരിച്ചതിന്‍െറ രേഖകളും മുഖ്യമന്ത്രിയെ അറിയിച്ചു.

പാലോട് സ്വദേശി മധു മരിച്ചത് എലി വിസര്‍ജ്യത്തില്‍ നിന്ന് പകരുന്ന ഹാന്‍റാ വൈറസ് രോഗം ബാധിച്ചാണെന്ന പരിശോധനാഫലം വന്നതോടെയാണ് ഹാന്‍റാ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പും ആര്‍ജിസിബിയും പോര് തുടങ്ങിയത്.

എലിച്ചെള്ളില്‍ നിന്ന് പകരുന്ന സ്ക്രബ് ടൈഫസ് പനി ബാധിച്ചാണ് രോഗിമരിച്ചതെന്നും ഹാന്‍റാവൈറസ് സാന്നിധ്യം കേരളത്തിലില്ലെന്നുമായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്. ഇതിനാണ് ഇപ്പോള്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക