സ്വാശ്രയ പ്രശ്നം: പ്രതിപക്ഷം സഭവിട്ടു

ചൊവ്വ, 26 ജൂണ്‍ 2012 (10:48 IST)
PRO
PRO
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. സ്വാശ്രയം പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷത്ത് നിന്ന് എം എ ബേബിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

മാനേജ്മെന്റുകള്‍ക്ക്‌ കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമാണ്‌ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പ്രിവിലേജ്‌ സീറ്റുകള്‍ നിയമവിരുദ്ധമാണ് തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

അതേസമയം പ്രിവിലേജ്‌ സീറ്റുകള്‍ ഏര്‍പ്പെടുത്തിയത്‌ എല്‍ഡിഎഫ്‌ സര്‍ക്കാരാണെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ കരാര്‍ ഒപ്പിടാന്‍ തയാറാകാതിരുന്ന ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിന്‌ കീഴിലുള്ള കോളജുകള്‍ പോലും ഇക്കുറി കരാര്‍ ഒപ്പിടാന്‍ തയാറായത്‌ സര്‍ക്കാരിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്നാണ്‌ അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചത്‌. തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്‌.

വെബ്ദുനിയ വായിക്കുക