കിഴക്കമ്പലത്തെ സ്വര്‍ണ വ്യാപാരിയെ വെട്ടി വീഴ്ത്തി 4.5 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ലഷ്കര്‍ ഭീകരന് തടിയന്റെവിട നസീറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളം സബ് ജയിലില്‍ എത്തിയാണ് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം നസീറിന്റെ കൂട്ടാളികള്‍ പിടിയിലായിരുന്നു. കെ പി ഷബീര്‍, പൂക്കാട്ടുപടി സ്വദേശി ബോംബ് ഇസ്മയില്‍ എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കെ പി ഷബീറിനെ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും ഇസ്മായിലിനെ എറണാകുളത്തു നിന്നുമാണ് അറസ്റ്റു ചെയ്തത്.
പത്തുവര്‍ഷം മുമ്പ് നടന്ന ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്തത് തടിയന്റവിട നസീറാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.