സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപണം; എസ്പിക്കെതിരെ അന്വേഷണം, രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (15:49 IST)
PRO
നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയിസുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന എസ് പി സുനില്‍ ജേക്കബിനെതിരെ അന്വേഷണം.
സുനില്‍ ജേക്കബിനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് ഡിജിപിയാണ് ഉത്തരവിട്ടത്. ഫയിസിന്റെ ആഡംബര ബൈക്കില്‍ എസ്പി ഇരിക്കുന്ന ചിത്രം ഇന്നലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
എറണാകുളം അസിസ്റ്റന്റ് കമ്മിഷണറായിരിക്കേ ഒരു പരാതിയുമായി ബന്ധപ്പെട്ട് ഓഫീസില്‍ എത്തിയപ്പോള്‍ കൗതുകം തോന്നി ബൈക്കില്‍ കയറിയതാണെന്നായിരുന്നു സുനില്‍ ജേക്കബിന്റെ വിശദീകരണം.
സ്വര്‍ണ്ണക്കടത്തിന് ഫയിസിന് സഹായം നല്‍കിയെന്ന് ആരോപണം നേരിടുന്ന രണ്ട് കസ്റ്റംസ് ഓഫീസര്‍മാരെ സ്ഥലംമാറ്റി. ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്.