സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസുമായി ടിപി വധക്കേസ് പ്രതികള്‍ക്കും ബന്ധം
ചൊവ്വ, 10 ഡിസംബര്‍ 2013 (15:19 IST)
PRO
നെടുമ്പാശേരി സ്വര്‍ണക്കടത്ത് പ്രതി ഫായിസുമായി നടി മൈഥിലിക്കും മോഡല്‍ ശ്രവ്യയ്ക്കും ബന്ധമുണ്ടെന്ന് വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ടിപി കേസ് പ്രതികളും ഫായിസുമായുള്ള ബന്ധവും പുറത്തുവന്നു.
ടിപി കേസിലെ പ്രതി ഷാഫി നിരവധി തവണ ഫായിസിനെ ഫോണ്‍ ചെയ്തതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു.ഓഗസ്റ്റ് നാലിനും ആറിനും ഷാഫി ജയിലില്‍ നിന്നു ഫയാസിനെ വിളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
ഓരോ ഫോണ്‍കോളിനും നാലും അഞ്ചും മിനിറ്റ് വരെ ദൈര്‍ഘ്യമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് ആറിനാണ് ഫയാസ് അറബിവേഷത്തില്‍ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചത്. ടിപി കേസ് പ്രതികള്‍ക്ക് ഫായിസുമായി ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവായി കണക്കാക്കുന്നു