സ്വത്ത് തര്‍ക്കം: വായ്പയെടുത്ത് പണിത കെട്ടിടം ജെസിബി കൊണ്ടു തകര്‍ത്തു
തിങ്കള്‍, 8 ഏപ്രില്‍ 2013 (19:10 IST)
PRO
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പണിതു കൊണ്ടിരുന്ന കെട്ടിടം ജെസിബി ഉപയോഗിച്ച് തകര്‍ത്തുവെന്ന് പരാതി.
അലപ്ര തോട്ടപ്പാടന്‍ കവലക്ക് സമീപം കരവെട്ട് വീട്ടില്‍ പരേതനായ കൃഷ്ണന്‍ കുട്ടിയുടെ ഭാര്യ പത്മിനി അമ്മയുടെ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂന്ന് മുറി കെട്ടിടമാണ് ഞായറാഴ്ച ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.
കെട്ടിടം പണിയുന്ന 3 സെന്റ് സ്ഥലവും സഹോദരന്റെ മക്കളുടെ കൈവശമുള്ള ഈ സ്ഥലത്തിന് തൊട്ടു പിറക് വശത്തുള്ള ഒന്നരസെന്റ് ഭൂമിയുടെ ഉടമസ്ഥതയും സംബന്ധിച്ച് കോടതിയില്‍ കേസുണ്ടായിരുന്നു.
കോടതി പത്മിനി അമ്മയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ മകളോടൊപ്പം താമസിക്കുന്ന പത്മിനി അമ്മ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ വായ്പയെടുത്താണ് വീട് പണിപൂര്‍ത്തിയാക്കിയത്. സംഭവത്തെ തുടര്‍ന്ന് പത്മിനിയമ്മ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.