കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് പരിധിയില്ലാതെ നിക്ഷേപിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ പറഞ്ഞു. വിമാനത്താവള പദ്ധതിയില്‍ വ്യക്തികത ഓഹരി നിക്ഷേപത്തിന് പരിധിയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ ദിവസില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണന്‍.
ഒരു ഓഹരിയുടെ വില നൂറു രൂപയാണ്. ചുരുങ്ങിയത് 2001 ഓഹരികള്‍ വാങ്ങിയിരിക്കണം. മൊത്തം തുകയുടെ 25 ശതമാനം മുന്‍കൂറായി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവള കമ്പനിയില്‍ 26 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും അറിയിച്ചു.
23 ശതമാനം പൊതുമേഖലയ്ക്കും രണ്ടു ശതമാനം ഓഹരി സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കമ്പനിക്കുമായിരിക്കും. 49 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.