സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മൊഹമ്മദ് കുട്ടി. തിരുവനന്തപുരത്ത് വാര്‍ത്താ‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കച്ചവട സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ സ്ഥലത്തിന്‍റെ പേര് എഴുതി പ്രദര്‍ശിപ്പിക്കേണ്ടതുണെന്നും മന്ത്രി പറഞ്ഞു.അനുവദനീയ അളവില്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാലൊളി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കുടുതല്‍ ജാഗ്രത വേണ്ട്തുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക