സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍

ചൊവ്വ, 21 ജൂണ്‍ 2016 (14:24 IST)
സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടയ്ക്കോട് കാന്തള തടത്തരികത്തു വീട്ടില്‍ ബൈജു എന്ന 32 കാരനാണു കാട്ടാക്കട പൊലീസ് വലയിലായത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാട്ടാക്കട ഡിപ്പോയില്‍ വച്ച് ഒരു സ്ത്രീയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുന്നതിനിടെ മറ്റ് സ്ത്രീകളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. അശ്ലീല പ്രദര്‍ശനം നടത്തിയ ബൈജുവിന്‍റെ ശല്യം സഹിക്കവയ്യാതെ സ്ത്രീ കൈയിലിരുന്ന ഗ്യാസ് റെഗുലേറ്റര്‍ ഉപയോഗിച്ച് ഇയാളെ ഇടിച്ചു നിലത്തിട്ടു. തുടര്‍ന്ന് മറ്റു സ്ത്രീകളുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പ്പിച്ചു.
 
കഴിഞ്ഞയാഴ്ച ഇയാള്‍ ഒരു സ്ത്രീയെയും കുട്ടിയേയും ബസ് സ്റ്റേഷനില്‍ വച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും വിവരം ലഭിച്ചു. പൊതുസ്ഥലങ്ങളില്‍ വച്ചാണ് ഇയാളുടെ അശ്ലീല പ്രദര്‍ശനം എന്നും മുമ്പ് ഇയാളെ ഇതിന്‍റെ പേരില്‍ പിടിച്ചിരുന്നതായും സൂചനയുണ്ട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക