സ്കൂള്‍ വാഹനങ്ങളുടെ വേഗം ഇനി 40 കിലോമീറ്റര്‍ മാത്രം
വെള്ളി, 31 മെയ് 2013 (20:37 IST)
PRO
സംസ്ഥാനത്തെ സ്കൂള്‍ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ്. നാല്‍പത് കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ വാഹനമോടിക്കാന്‍ പാടുള്ളൂ. മോട്ടോര്‍ വാഹനവകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അമിതവേഗത്തിനും മദ്യപിച്ച് വാഹനമോടിച്ചതിനും നേരത്തെ ശിക്ഷിക്കപ്പെട്ടവരെ ഡ്രൈവറാക്കരുത്.
നിയമാനുസൃതമായ എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും വിശദവിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. സ്വകാര്യ വാഹനങ്ങള്‍ കുട്ടികള്‍ക്കായി ഉപയോഗിക്കരുതെന്നും പതിനഞ്ചിന മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
സ്കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പ് 15 നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്.