സ്കൂള്‍ കുട്ടികള്‍ക്കെതിരെ പീഡനശ്രമം: പ്രതി പിടിയില്‍
ഞായര്‍, 25 ഓഗസ്റ്റ് 2013 (16:50 IST)
PRO
സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന മൂന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം പുലിയൂര്‍ക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മോഹനന്‍ പിള്ളയാണ് ഇതോട് അനുബന്ധിച്ച് പിടിയിലായത്.
പൊതുവേ കുട്ടികളോട് അക്രമാസക്തി കാട്ടാറുള്ളയാളാണ് മോഹനന്‍ പിള്ള എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുന്ന കുട്ടികളെ വിജനമായ സ്ഥലത്ത് വച്ച് നയത്തില്‍ പേരും മറ്റും ചോദിച്ച ശേഷം കടന്നുപിടിക്കുക ഇയാളുടെ പതിവാണ്.
ഇയാള്‍ക്കെതിരെ ഇത്തരത്തിലുള്ള നിരവധി പരാതികളുണ്ട്. കഴിഞ്ഞയാഴ്ച ഇത്തരത്തില്‍ ഒരു ഒമ്പതുകാരിയേയും ഇയാള്‍ കടന്നുപിടിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് അടുത്തു താമസിക്കുന്ന സ്ത്രീ ഓടിവന്നതോടെയാണ് പ്രശ്നം വഷളാവാതെ പോയത്. സ്ത്രീയെ കണ്ടതോടെ ഇയാള്‍ ഓടി മറയുകയായിരുന്നു.
ഇതോടെ ഇയാളെ പിടിക്കാനായി പള്ളിക്കല്‍ എസ്.ഐ. യുടെ നേതൃത്വത്തില്‍ പ്രത്യേക സ്വാഡ് രൂപീകരിച്ചാണ് പിടികൂടിയത്.