സ്കൂളിലെ കിണറ്റില്‍ വിഷം: കുട്ടികള്‍ ആശുപത്രിയില്‍
സ്കൂളിലെ കണറ്റില്‍ നിന്നും വിഷം കലര്‍ന്ന വെള്ളം കുടിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. തൃശൂര്‍ പെരിങ്ങനം ആര്‍ എം വി എച്ച് എസ് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
വെള്ളം കുടിച്ച മൂന്ന് കുട്ടികള്‍ക്ക് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കിണറ്റില്‍ വിഷം കലര്‍ത്തിയത് സാമൂഹ്യവിരുദ്ധരാണെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറഞ്ഞത്.