പി ഡി പി ഒരു രാഷ്ട്രീയ കക്ഷിയെയും സൌജന്യമായി പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി.മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തെരഞ്ഞടുപ്പില്‍ വ്യക്തമായ ധാരണ ഉണ്ടാക്കിയ ശേഷം മാത്രമേ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് തീരുമാനിക്കൂ.ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഉപാധികള്‍ രാഷ്ട്രീയ കക്ഷികളുമായി ഉണ്ടാക്കിയ ശേഷമേ പിന്തുണ നല്‍കുകയുള്ളൂ.
വിഭാഗീയ പ്രവര്‍ത്തനങ്ങളും അഴിമതി ആരോപണങ്ങളും സംസ്ഥാന സര്‍ക്കാരിന് പേര് ദോഷമുണ്ടാക്കിയെന്നും മദനി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‍റെ നല്ല നടപടികള്‍ ജനങ്ങളിലെത്തുന്നതിന് വിഭാഗീയതയും അഴിമതി ആരോപണങ്ങളും വിഘാതം സൃഷ്ടിക്കുന്നു.
മൂന്നാം മുന്നണിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി ഡി പിയുടെ എറണാകുളം കണ്‍വെന്‍ഷനോടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുമെന്നും മദനി പറഞ്ഞു.