സോളാര്‍ തട്ടിപ്പില്‍ അന്വേഷണ സംഘം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായി ജിക്കുമോന്‍

ബുധന്‍, 17 ജൂലൈ 2013 (17:23 IST)
PRO
PRO
സോളാര്‍ തട്ടിപ്പില്‍ അന്വേഷണ സംഘം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായി ജിക്കു പറഞ്ഞു. ജോപ്പന്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിഞ്ഞിട്ടില്ല. സരിത എന്ന തട്ടിപ്പുകാരിയെ മനസ്സിലാകാതിരുന്നത് തന്റെ തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

സരിതയെ എന്തിനു വിളിച്ചുവെന്നത് ഭാര്യയെ ബോധിപ്പിച്ചാല്‍ മതി. ഫോണ്‍ ചെയ്തത് കുറ്റമാണെങ്കില്‍ അതില്‍ പലരും പെടും. ഉന്നതരുമായുള്ള ബന്ധം പറഞ്ഞാണ് സരിത പലപ്പോഴും തന്നെ വിളിച്ചിരുന്നത്. ഒരു കൊല്ലം കൊണ്ടാണ് താന്‍ 400 കോള്‍ വിളിച്ചത്.

ജോപ്പന്റെ കാര്യത്തില്‍ പൊലീസ് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ്. ജോപ്പനെ തങ്ങള്‍ ചതിച്ചതായി ജോപ്പന്‍റെ അച്ഛന്‍ പറയുന്നു. അദ്ദേഹത്തെ ഇന്നലെ വിളിച്ചിരുന്നുവെന്നും ജിക്കു മോന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക