സോളാര്‍ കേസ്: ശാലുവിന്റെയും ജോപ്പന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വെള്ളി, 16 ഓഗസ്റ്റ് 2013 (07:49 IST)
PRO
PRO
സോളാര്‍ കേസിലെ പ്രതികളായ ശാലുമേനോന്റെയും ടെന്നി ജോപ്പന്റേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫംഗമായ ടെന്നി ജോപ്പന് കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ശാലുവിന്റെ ജാമ്യ അപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാക്കും. ശാലുവിന്റെയും ജോപ്പന്റെയും ജാമ്യാപേക്ഷ ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ച് തന്നെയാണ് ഇവരുടെ ജാമ്യാപേക്ഷ മുമ്പ് തള്ളിയത്.

അതെസമയം ശാലു മേനോന്‍ ബിജു രാധാകൃഷ്ണന് നല്‍കിയ ഫോണ്‍ കണ്ടെത്തിയിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഫോണ്‍ കണ്ടെത്തിയത്.

തൃശ്ശൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടന്ന ബിജു ഇത് ഒരു കടയില്‍ വില്‍പ്പന നടത്തുകയും ഒരു തമിഴ്‌നാട് സ്വദേശി വാങ്ങുകയും ചെയ്തിരുന്നു. അയാള്‍ ഝാര്‍ഖണ്ഡിലാണുള്ളത്. ഇയാളില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇത് ഉടന്‍ രാസപരിശോധനയ്ക്ക് വിധേയമാക്കും. തൃശ്ശൂരില്‍ നിന്നാണ് ശാലു ഫോണ്‍ ബിജുവിന് കൈമാറിയത്.

വെബ്ദുനിയ വായിക്കുക