കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. ഇതു പ്രകാരം മൂന്നു ദിവസത്തേക്ക് സൂഫിയയ്ക്ക് എറണാകുളം ജില്ല വിട്ടു പോകാവുന്നതാണ്. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് സൂഫിയയ്ക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് സൂഫിയ മദനി സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചു കൊണ്ടാണ് കോടതി ഇളവ് അനുവദിച്ചത്. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിന് കൊല്ലത്തേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് സൂഫിയ എന്‍ ഐ എ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞമാസം ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയെ കാണുന്നതിനായി മൂന്ന് ദിവസത്തേക്ക് ജില്ല വിടുന്നതിന് സൂഫിയയുടെ ജാമ്യവ്യവസ്ഥ കോടതി ഇളവ് ചെയ്തിരുന്നു. ഒരു മാസത്തെ ഇളവ് വേണം എന്നായിരുന്നു സൂഫിയയുടെ ആവശ്യമെങ്കിലും ഈ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സൂഫിയ ഏറ്റവും ആദ്യം നല്‍കിയിരുന്ന അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടാമത് നല്കിയ ജാമ്യാപേക്ഷയിലാണ് സൂഫിയയ്ക്ക് കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചത്.