സി പി എം സംസ്ഥാനസമിതി ഇന്ന് ചേരുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് സംസ്ഥാനസമിതിയില്‍ പങ്കെടുക്കാന്‍ ക്ഷണമില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകര്‍ക്കുന്നതിനായാണ് ഇന്ന് സംസ്ഥാനസമിതി ചേരുന്നത്.
വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരണത്തിനായി ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ പങ്കെടുക്കും.
ആലപ്പുഴ സംസ്ഥാനസമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാനസമിതിയില്‍ വി എസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വി എസിനെ സംസ്ഥാനസമിതി യോഗത്തിലേക്ക് ക്ഷണിക്കാത്തതെന്നാണ് സൂചന.
നേരത്തെ, സംസ്ഥാനസമ്മേളനത്തിനു ശേഷം ചേര്‍ന്ന ആദ്യ യോഗത്തിലേക്ക് വി എസിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
നിര്‍ണായകഘട്ടങ്ങളില്‍ വി എസിനെ പിന്തുണച്ചിട്ടുള്ള ആളാണ് പുതിയ സെക്രട്ടറി യെച്ചൂരി. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന സി പി എം സംസ്ഥാനസമിതി യോഗത്തില്‍ വി എസിനെ സംസ്ഥാനസമിതിയിലും സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ യെച്ചൂരിയുടെ നിലപാട് നിര്‍ണായകമാകും.