സിപിഎം വിട്ട് ലീഗില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു

വ്യാഴം, 17 മെയ് 2012 (11:38 IST)
PRO
PRO
തൃശൂര്‍ ചേല്ലക്കരയില്‍ സി പി എം വിട്ട് മുസ്ലീം‌ലീഗില്‍ ചേര്‍ന്ന ആളടക്കം നാല് പേര്‍ക്ക് വെട്ടേറ്റു. സി പി എം മുന്‍ ഏരിയാ സെക്രട്ടറി മുഹമ്മദ്‌ കുട്ടി മാസ്റ്ററുടെ മകനും ഗ്രാമപഞ്ചായത്ത്‌ അംഗവുമായ റഫീഖ് ഫൈസല്‍, സുരേഷ്‌, സുകുമാരി എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.

ഇവരെ ചേലക്കര ജീവോദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചേലക്കര മണ്ഡലത്തില്‍ മുസ്ലീം ലീഗ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തു. റഫീഖ്‌ കഴിഞ്ഞ പഞ്ചായത്ത്‌ തെരുഞ്ഞെടുപ്പ്‌ കാലത്ത്‌ സി പി എമ്മില്‍ നിന്ന് രാജിവച്ച്‌ ലീഗില്‍ ചേര്‍ന്നിരുന്നു.

ചേലക്കര പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വിരോധമാണ്‌ ആക്രമണത്തിനു കാരണമെന്ന്‌ പറയപ്പെടുന്നു. ആക്രമണത്തിന്‌ പിന്നില്‍ വ്യക്തിവിരോധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക