സിപിഎം വനിതാ നേതാവിന് അഴിമതിക്കേസില്‍ ജയില്‍ശിക്ഷ

വെള്ളി, 28 ഫെബ്രുവരി 2014 (16:10 IST)
PRO
PRO
സിപിഎം വനിതാ നേതാവിന് അഴിമതിക്കേസില്‍ ജയില്‍ശിക്ഷ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി എംജി മീനാംബികയെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയാണ് ഇവരെ രണ്ടു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്.

മീനാംബിക അടക്കം അഞ്ചു പ്രതികള്‍ക്കാണ് ശിക്ഷ. കല്ലറ പൂതക്കുഴിയില്‍ വാട്ടര്‍ഷെഡ് പദ്ധതിയില്‍ തിരിമറി കാട്ടി എന്നായിരുന്നു കേസ്.

മീനാംബിക കല്ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക