തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രമേയം റദ്ദാക്കുന്നതുവരെ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും വി എസ് കത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം സംഘടനാവിരുദ്ധമാണ്. സംഘടനാവിഷയങ്ങള്‍ വിശദീകരിച്ചു താന്‍ നേരത്തെ നല്‍കിയ കത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.