സി എം എസ് കോളജില്‍ വിദ്യാര്‍ഥികളും മാനേജ്മെന്‍റും തമ്മില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സി എം എസ് കോളജില്‍ ഇന്നു വീണ്ടും ചര്‍ച്ച നടക്കും. ഇന്നു വൈകുന്നേരം നാലിനു കോട്ടയം കളക്ടറേറ്റില്‍ എഡിഎം ഇ പി രാജന്‍റെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ച നടക്കുക.
കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ആയിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക.
പുറത്താക്കിയ വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാന്‍ സര്‍വകലാശാലയുടെ അനുമതി ലഭിക്കുമെങ്കില്‍ തയ്യാറാണെന്ന് കോളജ് മാനേജ്മെന്‍റ് കഴിഞ്ഞ യോഗത്തില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നു വീണ്ടും ചര്‍ച്ച. വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാതെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നാണ് എസ് എഫ് ഐ നിലപാട്.