സലീം രാജിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് വിഎം സുധീരന്‍

ബുധന്‍, 28 ഓഗസ്റ്റ് 2013 (12:59 IST)
PRO
PRO
സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിഎം സുധീരന്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി ശരിയല്ലെന്ന് വിഎം സുധീരന്‍ ആരോപിച്ചു.

തന്റെ അഭിപ്രായങ്ങള്‍ പര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം വളരെ മോശമാണെന്നും വിഎം സുധീരന്‍ ആരോപിച്ചു. അനധികൃത റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നടപടി കര്‍ക്കശനമാക്കണമെന്ന് സുധീരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കൂടാ‍തെ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സോണിയ ഗാന്ധി സുധീരനെ വിളിച്ചു വരുത്തിയിരുന്നു. സ്ഥിതിഗതികള്‍ മോശമാണെന്ന് ഹൈക്കമാന്‍ഡിനെ സുധീരന്‍ ധരിപ്പിച്ചതായാണ് സൂചന.

വെബ്ദുനിയ വായിക്കുക