സലിം കുമാര്‍ രാജി വെച്ചതില്‍ പരിഭവമില്ല; വ്യക്തി ബന്ധം കണക്കിലെടുത്താണ് നടന്‍മാര്‍ പ്രചരണത്തിന് പോകുന്നത്: ഇന്നസെന്റ്

വെള്ളി, 13 മെയ് 2016 (12:09 IST)
ചലച്ചിത്ര സംഘടനയായ അമ്മയില്‍ നിന്ന് നടന്‍ സലിം കുമാര്‍ രാജി വെച്ചതില്‍ കുഴപ്പമില്ലെന്നും അതെല്ലാം സ്വന്തം തീരുമാനമാണെന്നും എം പി യും നടനുമായ ഇന്നസെന്റ്. വ്യക്തി ബന്ധം കണക്കിലെടുത്താണ്  നടന്‍മാര്‍ പ്രചരണത്തിന് പോകുന്നതെന്നും  ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
 
പത്തനാപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇത് തനിക്ക് കടുത്ത വേദനയുണ്ടാക്കിയെന്ന് പത്തനാപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി വി ജഗദീഷ് കുമാര്‍ പറഞ്ഞു. പത്തനാപുരത്ത് നില്‍ക്കുന്നവരില്‍ മൂന്ന് പേരും നടന്‍മാരായതിനാല്‍ ആരുടെയും പക്ഷം പിടിക്കേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനമെടുത്തിരുന്നു. ഇന്നസെന്റ് പാര്‍ട്ടി എം പിയായതിനാല്‍ പരിഭവമില്ല. തലേദിവസം വരെ തനിക്ക് പിന്തുണ നല്‍കിയവരാണ് മോഹന്‍ലാലും പ്രിയദര്‍ശനുമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
 
എന്നാല്‍, മോഹന്‍ലാലല്ല അമിതാഭ് ബച്ചന്‍ വന്നാലും പത്തനാപുരത്ത് താന്‍ ജയിക്കുമെന്നാണ് ബി ജെ പി സ്ഥാനാര്‍ഥിയായ ഭീമന്‍ രഘു പ്രതികരിച്ചത്. മോഹന്‍ലിനെ പോലെയുളളവരല്ല ഇവിടുത്തെ ജനങ്ങളാണ് വോട്ട് ചെയ്യുന്നതെന്നും ഭീമന്‍ രഘു വ്യക്തമാക്കി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക