യു ഡി എഫ് സര്‍ക്കാരിനെ എങ്ങനെയും താഴെയിറക്കണമെന്ന് എല്‍ ഡി എഫ് നേതൃയോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ലെന്ന സി പി എമ്മിന്റെ മുന്‍ നിലപാടിന് വിരുദ്ധമായാണ് പുതിയ തീരുമാനം. സര്‍ക്കാരിനെ താഴെ ഇറക്കാന്‍ പ്രക്ഷോഭങ്ങള്‍ക്ക് പുറമെ മറ്റ് വഴികള്‍ തേടാനും യോഗത്തില്‍ തീരുമാനമായി. സി പി ഐ ആണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇതിനോട് ഘടക കക്ഷികള്‍ യോജിക്കുകയായിരുന്നു.
ഇടതുപക്ഷത്തെ രാഷ്ട്രീയമായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അടുത്തമാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പി ജെ കുര്യന്‍ രാജിവെയ്ക്കണമെന്നും എല്‍ഡിഎഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
നേരിയ ഭൂരിപക്ഷമുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇനിയങ്ങനെ വിട്ടാല്‍ പറ്റില്ലെന്നും യോഗത്തില്‍ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ നിര്‍ദ്ദേശിച്ചു. മറ്റ് ഘടകക്ഷികളും ഇതിനോട് യോജിച്ചു. കൂട്ടായ തീരുമാനം വേണമെന്നായിരുന്നു ഘടകക്ഷികളുടെ നിര്‍ദേശം.