സര്‍ക്കാരിനെതിരെ വീണ്ടും മുരളീധരന്‍; ‘സര്‍ക്കാരിന്റെ പ്രതിഛായ നന്നാക്കണം’
ചൊവ്വ, 13 ഓഗസ്റ്റ് 2013 (12:21 IST)
PRO
PRO
യു ഡി എഫ് സര്‍ക്കാരിനെതിരെ വീണ്ടും കെ മുരളീധരന്‍. സര്‍ക്കാരിന്റെ പ്രതിഛായ നന്നാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണം. പ്രതിഛായനഷ്ടം പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.
എല്‍ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധസമരം അനിശ്ചിതമായി നീളാന്‍ ഇടയാക്കരുത്. രണ്ടുദിവസം സെക്രട്ടറിയേറ്റ് അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിനെ ബുദ്ധിമുട്ടിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.