സരിത തന്നെയും പറ്റിച്ചെന്നും ആ അടുപ്പം തന്റെ മകന്റെ ജീവിതം തകര്‍ത്തെന്നും ബിജു രാധാകൃഷ്ണന്റെ അമ്മ
ഞായര്‍, 16 ജൂണ്‍ 2013 (10:52 IST)
PRO
സരിത തന്നെയും പറ്റിച്ച് ഒരു ലക്ഷം രൂപ തട്ടിയതായി ബിജു രാധാകൃഷ്ണന്റെ മാതാവ് രാജമ്മാള്‍ ആരോപിച്ചു. ബിജു വരുത്തിയ കടംമൂലമുണ്ടായ വീടിന്റെ ജപ്തി ഒഴിവാക്കിത്തരാമെന്നും മന്ത്രി തലത്തില്‍ പിടിപാടുണ്ടെന്നും അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് സരിത പറഞ്ഞതെന്നും രാജമ്മാള്‍ പറഞ്ഞു.
അഞ്ച് ലക്ഷം ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷം മതിയെന്നായി. അതിന് ട്രഷറിയിലെ ചെക്കാണ് നല്‍കിയത്. പണം മാറിയെടുത്ത് ആറ് മാസം പിന്നിട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും രാജമ്മാള്‍ ആരോപിക്കുന്നു.
ഇതിനെല്ലാം തെളിവുണ്ടെന്നും ബിജു നല്ല ചെറുപ്പക്കാരനായിരുന്നെന്നും സരിതയുമായി ബന്ധപ്പെട്ട ശേഷമാണ് ജീവിതം ഇങ്ങനെയായതെന്നും ബിജുകാരണം തന്റെ മകളുടെ ജീവിതവും തകര്‍ന്നുവെന്നും വികാരാധീനയായി രാജമ്മാള്‍ പറയുന്നു.