സരിതയെ ബിജു രാധാകൃഷ്ണന് നേരിട്ട് വിസ്തരിക്കാം

ചൊവ്വ, 19 ജനുവരി 2016 (18:57 IST)
സോളാര്‍ കേസില്‍ സരിത എസ് നായരെ നേരിട്ട് വിസ്തരിക്കാന്‍ ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മിഷന്‍റെ അനുമതി. വരുന്ന 28ന് സരിതയെ ബിജുവിന് നേരിട്ട് വിസ്തരിക്കാം. 
 
28ന് ബിജുവും സരിതയും ഹാജരാകും. തന്നെ ബിജു രാധാകൃഷ്ണന്‍ വിസ്തരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സരിത നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്.
 
അതേസമയം, സരിത പത്തനം‌തിട്ട ജയിലില്‍ വച്ചെഴുതിയ വിവാദമായ കത്ത് ഹാജരാക്കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. കത്തിന്‍റെ രഹസ്യസ്വഭാവം ഇതിനകം തന്നെ നഷ്ടമായെന്നും അതുകൊണ്ടുതന്നെ കത്ത് സ്വകാര്യ രേഖയാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. 
 
സോളാര്‍ കമ്മിഷന് മുമ്പില്‍ ഹാജരാകാത്ത സാക്ഷികളെ അറസ്റ്റ് ചെയ്യുമെന്നും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുമെന്നും കമ്മിഷന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക