സരിതയുടെ അമ്മയ്ക്ക് സമന്‍സ്

തിങ്കള്‍, 24 ഫെബ്രുവരി 2014 (14:09 IST)
PRO
PRO
സോളാര്‍ തട്ടിപ്പു കേസ് മുഖ്യപ്രതി സരിത എസ്‌ നായരുടെ അമ്മയ്ക്ക്‌ സമന്‍സ്. ഹൊസ്‌ദുര്‍ഗ് കോടതിയുടേതാണ് സമന്‍സ്.

പൊലീസ് സമന്‍സ് ചെങ്ങന്നൂരിലെ വീട്ടില്‍ പതിച്ചു.

കാഞ്ഞങ്ങാട്‌ സ്വദേശികളായ മൂന്നുപേരില്‍ നിന്ന്‌ 1,75,000 രൂപ തട്ടിയ കേസിലാണ് സമന്‍സ്. മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സരിതയ്ക്ക് മൂന്ന് കേസുകളില്‍ കൂടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അമ്പലപ്പുഴ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. സരിത എവിടെയാണെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സരിത ഇപ്പോഴും അജ്ഞാതകേന്ദ്രത്തില്‍ തന്നെയാണ്.

വെബ്ദുനിയ വായിക്കുക