സഭ രാഷ്ട്രീയത്തില്‍ ഇടപെടണ്ട: ജോസഫ്

വ്യാഴം, 21 ഒക്‌ടോബര്‍ 2010 (14:44 IST)
സഭ സജീവ രഷ്ട്രീയത്തില്‍ ഇടപെടുന്നതിനോട് യോജിപ്പില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ലീഡര്‍ പി ജെ ജോസഫ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭ സജീവ രാഷ്ട്രീയത്തിലേക്ക്‌ ഇടപെടുന്നതിനോട്‌ യോജിപ്പില്ല. എന്നാല്‍, ഇടയലേഖനം ഇറക്കുന്നതിനും ദൈവവിശ്വാസത്തെപ്പറ്റി പറയാനും സഭക്കും പിതാക്കന്മാര്‍ക്കും അവകാശമുണ്ട്‌.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലും സഭകള്‍ ഇടയലേഖനം ഇറക്കുന്നുണ്ട്. ഇതില്‍ തെറ്റില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക