സന്തോഷ്മാധവന്‍റെ കുടുംബ വീട്ടില്‍ റെയ്ഡ്

ഞായര്‍, 11 മെയ് 2008 (17:29 IST)
WDWD
ശാന്തിതീരം ആശ്രമം ഉടമ സന്തോഷ് മാധവന്‍റെ കട്ടപ്പനയിലെ വീട്ടിലും ലോഡ്ജിലും പൊലീസ് റെയ്ഡ് നടത്തുന്നു. കട്ടപ്പന ഡി വൈ എസ് പി സൈമണിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്.

കൊച്ചിയില്‍ നിന്ന് മുങ്ങിയ സന്തോഷ് മാധവന്‍ സ്വദേശമായ കട്ടപ്പനയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് റെയ്ഡ്. കൂ‍ടുതല്‍ രേഖകള്‍ പിടിച്ചെടുക്കാനാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.

രണ്ട് എസ് ഐ മാരടക്കം 48 പൊലീസുകാരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് സന്തോഷ് മാധവന്‍ കട്ടപ്പനയില്‍ ലോഡ്ജ് വാങ്ങിയത്.

അതിനിടെ, കഴിഞ്ഞ ദിവസം സന്തോഷ് മാധവന്‍റെ കടവന്ത്രയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത കടുവത്തോല്‍ വ്യാജമാണെന്ന് സൂചനയുണ്ട്. എന്നാല്‍, ഇത് പ്രാഥമിക നിഗമനമാണെന്നും ശാസ്ത്രീയ പരിശോധന നടത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ വസ്തുത അറിയാനാകൂ എന്നും വിദഗ്ദ്ധര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക