സത്നാം സിംഗിന്റെ മരണം: സി ബി ഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
വ്യാഴം, 14 ഫെബ്രുവരി 2013 (15:18 IST)
PRO
PRO
പേരൂക്കട മാനസികരോഗാശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സത്നാംസിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി.
ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക പ്രവര്‍ത്തക ദയാബായി, സത്നാം സിംഗിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ്‌മാന്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് മുഖ്യമന്ത്രിയെക്കണ്ട് പരാതി സമര്‍പ്പിച്ചത്.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും ഇക്കാര്യം ഉന്നയിച്ച് ഇവര്‍ സന്ദര്‍ശിക്കും. ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.