സംസ്ഥാനവ്യാപകമായി ഇന്ന് ബി ജെ പി ഹര്‍ത്താല്‍

ചൊവ്വ, 27 ജനുവരി 2015 (08:16 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ കെ എം മാണി രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നേരം ആറുമണി വരെയാണ്.
 
ഹര്‍ത്താലിനെ തുടര്‍ന്ന് കേരള, എം ജി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ശനിയാഴ്ച പാലായില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു. അതേസമയം, മാണിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് ആരോപിച്ച് യു ഡി എഫും പാലായില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച ആയിരുന്നു യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ .

വെബ്ദുനിയ വായിക്കുക