സംസ്ഥാനത്ത് സമഗ്ര മദ്യനയം ഉടന്‍ പ്രഖ്യാപിക്കും; എക്‌സൈസ് ചെക്ക് പോസ്റ്റുകള്‍ ആധുനികവത്ക്കരിക്കാന്‍ നടപടി സ്വീകരിക്കും: ടി പി രാമകൃഷ്ണൻ

ശനി, 27 മെയ് 2017 (07:47 IST)
അങ്ങേയറ്റം അശാന്തമായ ഒരു തൊഴില്‍ അന്തരീക്ഷത്തിലാണ് ഇടതു സര്‍ക്കാര്‍ അധികാരമേറ്റതെന്ന് എക്സൈസ്/തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിലും കൂലിയുമില്ലാത്ത പരമ്പരാഗത വ്യവസായ മേഖല, നഷ്ടത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, മാസങ്ങളോളം കുടിശ്ശികയായ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, ക്ഷേമനിധി പെന്‍ഷനുകള്‍, പ്രതിസന്ധിയിലായ തോട്ടം മേഖല ഇത്തരത്തിലായിരുന്നു സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.  
 
സംസ്ഥാനത്ത് സമഗ്ര മദ്യനയം പ്രഖ്യാപിക്കും. ടോഡി ബോര്‍ഡിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ തുടങ്ങും. എക്‌സൈസ് വകുപ്പില്‍ വയര്‍ലസ് സിസ്റ്റം നടപ്പിലാക്കാനും എക്‌സൈസ് ചെക്ക് പോസ്റ്റുകള്‍ ആധുനികവത്ക്കരിക്കാനും ആവശ്യമായ പദ്ധതികള്‍ നടപ്പില്‍ വരുത്തും. എക്‌സൈസ് റെയിഞ്ച് ഓഫീസുകള്‍ കംപ്യൂട്ടര്‍ വല്‍ക്കരിക്കും. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് ഡ്രസിംഗ് റൂം ഉള്‍പ്പെടടെ അടിസ്ഥാന സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക