സംസ്ഥാനത്ത് കനത്ത പോളിംഗ്, ഇരുമുന്നണികളും പ്രതീക്ഷയില്‍

ബുധന്‍, 13 ഏപ്രില്‍ 2011 (20:26 IST)
ഇനി കണക്കുകളുടെ കളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. അവസാന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 74.6 ശതമാനം പോളിംഗ് നടന്നു. പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലസ്ഥിതിയുണ്ടാക്കുമെന്ന വാദമുഖങ്ങളുയര്‍ത്തി ഇരുമുന്നണികളും രംഗത്തെത്തിയിരിക്കുന്നു.

ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം:

തിരുവനന്തപുരം - 68.5
കൊല്ലം - 72.6
പത്തനംതിട്ട - 68.2
ആലപ്പുഴ - 77.8
കോട്ടയം - 73.4
ഇടുക്കി - 71.2
എറണാകുളം - 77.7
തൃശൂര്‍ - 74.6
പാലക്കാട്‌ - 75.3
മലപ്പുറം - 73.6
കോഴിക്കോട്‌ - 80.2
വയനാട്‌ - 73.5
കണ്ണൂര്‍ - 80.4
കാസര്‍കോട്‌ - 76.7

ഏറ്റവും കുറവ് പോളിംഗ് നടന്നത് പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ്. 70 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ പോളിംഗ് നടന്നത്. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം.

2006ലെ തിരഞ്ഞെടുപ്പില്‍ 72.25 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് മറികടന്നു എന്നുള്ളതുകൊണ്ടു തന്നെ മത്സരഫലം പ്രവചനാതീതമായിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക