സംസ്ഥാനത്ത് ഓണനാളുകളിലെ മദ്യവില്‍‌പ്പനയില്‍ കുറവ്

Webdunia
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (14:15 IST)
PRO
ഓണനാളുകളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ഏഴ് കോടി രൂപയുടെ കുറവ് രേഖപ്പെടുത്തി.

ഉത്രാടം ദിവസത്തെ വില്‍പ്പനയില്‍ മാത്രം 9ശതമാനം കുറവുണ്ടായി. അവിട്ടം മുതല്‍ പത്തുദിവസം 326 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞവര്‍ഷം 333 കോടി രൂപയുടെ മദ്യമായിരുന്നു ഓണനാളുകളില്‍ കേരളത്തില്‍ വിറ്റത് .

സാമ്പത്തിക വര്‍ഷത്തെ ആകെ വില്‍പ്പനയിലും അഞ്ച് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.