സംസ്ഥാനത്ത് എല്‍ഡിഎഫ്, ബിജെപി ഹര്‍ത്താല്‍

ബുധന്‍, 23 മെയ് 2012 (20:22 IST)
PRO
പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എല്‍ ഡി എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച പ്രതിഷേധദിനമായി ആചരിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു.

ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍ വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലിറ്ററിന് ആറ്‌ രൂപ 28 പൈസയുടെ വര്‍ദ്ധനവാണ് വരുന്നത്. കേരളത്തില്‍ എട്ടുരൂപയോളം വിലവര്‍ദ്ധിക്കുമെന്നാണ് അറിയുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഭരണം നടത്തുന്നത് എണ്ണക്കമ്പനികള്‍ക്കുവേണ്ടിയാണോ ജനങ്ങള്‍ക്കുവേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് സി പി എം നേതാവ് എം വിജയകുമാര്‍ ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍‌കരയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പുഫലത്തിലൂടെ കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരം നയങ്ങള്‍ സാധാരണ ജനങ്ങളെ എവിടെക്കൊണ്ടെത്തിക്കും എന്നതില്‍ ഭയം തോന്നുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക