സംസ്ഥാനത്തിന് 10,000 കോടിയുടെ വാര്‍ഷിക പദ്ധതി

ചൊവ്വ, 5 ജനുവരി 2010 (18:06 IST)
2010-2011 സാമ്പത്തിക വര്‍ഷത്തേക്ക് സംസ്ഥാനത്തിന് 10,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി അടങ്കലാണിത്.

അടിസ്ഥാന സൌകര്യ വികസനം, സാമൂഹ്യക്ഷേമം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് പദ്ധതി. സാമൂഹിക സേവന മേഖലയ്‌ക്ക് 3,300 കോടി രൂപയും തദേശഭരണ സ്ഥാപനങ്ങള്‍ക്ക് 2,200 കോടി രൂപയുമാണ് പദ്ധതി വിഹിതം അനുവദിച്ചിരിക്കുന്നത്.

ഐ ടി ശാസ്ത്ര സാങ്കേതിക മേഖലക്കായി 180 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി അടങ്കല്‍ 8,920 കോടി രൂപയാണ്. നടപ്പുവര്‍ഷത്തില്‍ നിന്ന് 15 ശതമാനം വര്‍ദ്ധനവാണ് 2010-2011 സാമ്പത്തിക വര്‍ഷത്തിലേക്ക് വകയിരുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക