സംസ്ഥാനം പിന്നിലാണ്, ജനസംഖ്യാ വളര്‍ച്ചാനിരക്കില്‍!
ശനി, 11 മെയ് 2013 (13:50 IST)
PRO
PRO
സംസ്ഥാനം പിന്നോട്ടാണ്, ജനസംഖ്യാ വളര്‍ച്ചാനിരക്കില്‍. 1991 മുതല്‍ 2001 വരെ 9.45 ശതമാനം ആയിരുന്ന വളര്‍ച്ചാനിരക്ക്. 2001-2011 -ല്‍ 4.9 ശതമാനമായി കുറഞ്ഞു. ആകെ ജനസംഖ്യ മൂന്ന് കോടി 34 ലക്ഷത്തി ആറായിരത്തി അറുപത്തി ഒന്നാണ്. ഏറ്റവും ഉയര്‍ന്ന ജനസംഖ്യ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്.
2011ലെ സെന്‍സെസ് പ്രകാരം 1,73,78,649 സ്ത്രീകളും 1,60,27,412 പുരുഷന്മാരുണ്ട്. ആയിരം പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കണ്ണൂര്‍ ജില്ലയില്‍ ആയിരം പുരുഷന്മാര്‍ക്ക് 1136 സ്ത്രീകള്‍. 1006 സ്ത്രീകളുള്ള ഇടുക്കി സ്ത്രീ പുരുഷാനുപാതത്തില്‍ പിറകിലായി. 2.9 ശതമാനം.
ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍, 13.45 ശതമാനം. കുറവ് പത്തനംതിട്ടക്ക്, 2.97 ശതമാനം. ഇടുക്കിയിലും പത്തനംതിട്ടയിലും ജനസംഖ്യയില്‍ കുറവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 പേര്‍. 1508 പേരുള്ള തിരുവനന്തപുരം മുന്നില്‍. ഇടുക്കിയില്‍ 255 പേര്‍ മാത്രം. ആകെ ജനസംഖ്യയുടെ 52.3 ശതമാനം പേര്‍ ഗ്രാമവാസികള്‍. 47.7 ശതമാനം നഗരത്തിലും ജീവിക്കുന്നു. എറണാകുളത്ത് 68.07 ശതമാനം പേര്‍ നഗരത്തില്‍ ജീവിക്കുമ്പോള്‍ വയനാട്ടില്‍ ഇത് 3.86 ശതമാനം മാത്രമാണ്.
ആകെ ജനസംഖ്യയിലെ 34.78 ശതമാനം പേര്‍ ജോലി ചെയ്യുന്നു. 18.23 ശതമാനം പേരും സ്ത്രീകളാണ്. കേരളം 94 ശതമാനം സാക്ഷരത നേടിയതായും സെന്‍സസ് പറയുന്നു. പട്ടികജാതിയില്‍പ്പെട്ട 3,039,573 പേരും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 4,84,839 പേരും കേരളത്തിലുണ്ട്.