ഞായറാഴ്ച രാവിലെ ഒമ്പതിന് നിയമസഭാഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. തുടര്‍ന്ന്, പത്തുമണി മുതല്‍ 11 മണി വരെ കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവനിലും 11 മുതല്‍ 12 വരെ ദര്‍ബാര്‍ ഹാളിലും 12.30 മുതല്‍ മൂന്നുമണി വരെ ആര്യനാട് സര്‍ക്കാര്‍ സ്കൂളിലും പൊതുദര്‍ശനത്തിനു വെയ്ക്കും.
അതിനുശേഷം, നാലു മുതല്‍ ആറു വരെ ശാസ്തമംഗലത്തെ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും. ഞായറാഴ്ച ആറുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ആണ് സംസ്കാരം. സംസ്ഥാനത്ത് ഒരു ആഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച ഉച്ചയ്ക്കു ശേഷം അവധിയായിരിക്കും.