സംവിധായകന്‍ ജയരാജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നുപേര്‍ക്ക് പരുക്ക്

ശനി, 21 ഡിസം‌ബര്‍ 2013 (19:33 IST)
PRO
PRO
പ്രമുഖ സിനിമാ സംവിധായകന്‍ ജയരാജും കുടുംബവും സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ജയരാജ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

പരപ്പനങ്ങാടിയില്‍ നിന്ന് തിരൂരിലേക്ക് വരുകയായിരുന്ന കാര്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ജയരാജിനെ കൂടാതെ ഭാര്യ സവിത, മകന്‍ കേശവ്, ഭാര്യാ പിതാവ് പ്രൊഫ. സുരേന്ദ്രനാഥ്, മാതാവ് സരസ്വതി എന്നിവരാണ് കാറിലുണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക