ഷൂട്ടിംഗിനിടെ മനോജ് കെ ജയന് പരുക്കേറ്റു

വെള്ളി, 19 ഒക്‌ടോബര്‍ 2012 (18:25 IST)
PRO
PRO
സിനിമ ഷൂട്ടിംഗിനിടെ നടന്‍ മനോജ് കെ ജയന് പരുക്കേറ്റു. ജോഷി മാത്യു സംവിധാനം ചെയ്യുന്ന ‘ബ്ലാക്ക് ഫോറസ്റ്റ്‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. എന്നാല്‍ അദ്ദേഹത്തിന്റെ പരുക്ക് നിസാരമാണ്.

മനോജും മൂന്നു കുട്ടികളും സഞ്ചരിച്ച ഇരുചക്രവാഹനം തെന്നിമറിയുകയായിരുന്നു. വണ്ടിപ്പെരിയാറിന് സമീപത്തായിരുന്നു സംഭവം.

മണ്‍പാതയിലൂടെയാണ് മനോജ് വാഹനം ഓടിച്ചത്. പാത മഴ പെയ്ത് നനഞ്ഞതിനാലാണ് വാഹനം തെന്നിമാറിയത്.


വെബ്ദുനിയ വായിക്കുക